ഇംഗ്ലീഷ് ഇഡിയംസ് അറിയാം-1

ഇംഗ്ലീഷ് ഭാഷയിലെ ശൈലികളാണ് ഇഡിയംസ്. ഇംഗ്ലീഷിലെ പദപ്രയോഗമാണെന്നു പറയാം.

ഇഡിയംസിലെ ഓരോ വാക്കുകളുടെയും അർത്ഥമെടുത്തു നോക്കുമ്പോഴുള്ള അർത്ഥമല്ല ആ വാക്കുകളെല്ലാം ചേർത്തുള്ള ഇഡിയംസിന്റെ അർത്ഥം.

ഇംഗ്ലീഷ് സിനിമകളിലും നോവലുകളിലും എല്ലാം ഇത്തരം ഭാഷാപ്രയോഗങ്ങൾ ഉപയോഗിക്കാറുണ്ട്.

ഇംഗ്ലീഷ് ഭാഷ ആസ്വദിക്കണമെങ്കിൽ ഇഡിയംസ് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഇന്നത്തെ ഇഡിയം bite the bullet എന്നതാണ്.

ഇഷ്ടമല്ലാത്ത, ചെയ്യാൻ മനസ്സില്ലാത്ത ഒരു കാര്യം നിർബന്ധപൂർവ്വം ചെയ്യുന്നതിനെയാണ് bite the bullet എന്നു പറയുന്നത്.

ഈ ശൈലി ആദ്യമായി പ്രയോഗിച്ചത് 1891-ൽ ഇറങ്ങിയ റുഡ്യാർഡ് കിപ്ലിംഗിൻ്റെ നോവലായ ദ ലൈറ്റ് ദാറ്റ് ഫെയിൽഡ് -ലാണ്.

അനസ്തേഷ്യ കണ്ടുപിടിക്കാത്ത ഒരു കാലത്ത്, പണ്ട് പട്ടാളത്തിലെ ഭടന്മാർക്ക് പരിക്കേറ്റാൽ ഓപ്പറേഷൻ നടത്തേണ്ടി വരുമ്പോൾ വേദന സഹിക്കാൻ പറ്റാതെ ഉച്ചത്തിൽ നിലവിളിക്കാതിരിക്കാനായി വായിൽ കടിച്ചു പിടിക്കാൻ ഒരു വെടിയുണ്ട വെയ്ക്കും.

ഇങ്ങനെ വെടിയുണ്ട കടിച്ചുപിടിക്കുന്നത് വേദന സഹിക്കുന്നതിൻ്റെ പ്രതീകമായി. ഇഷ്ടമില്ലെങ്കിലും ഓപ്പറേഷൻ്റെ ആ വേദന സഹിക്കേണ്ടി വരുന്നതു കൊണ്ട് അങ്ങനെ ഉണ്ടായതാണ് bite the bullet എന്ന ഈ പ്രയോഗം എന്നും ഒരു കഥയുണ്ട്.

ഏതു വെല്ലുവിളിയും വേദനയും ബുദ്ധിമുട്ടും സ്വീകരിച്ച് അതിലൂടെ കടന്നു പോകാൻ തീരുമാനിച്ചു എന്നാണ് ഈ പദപ്രയോഗത്തിലൂടെ വ്യക്തമാക്കുന്നത്.

ഇനി പ്രയോഗം ഉപയോഗിച്ചുകൊണ്ടുള്ള ഉദാഹരണം പറയാം.

She was afraid of flying, but she bite the bullet and boarded the flight to visit her family.

അവൾക്ക് വിമാനത്തിൽ കയറി പറക്കാൻ പേടിയായിരുന്നു. പക്ഷെ കുടുംബത്തെ കാണണമെങ്കിൽ വിമാനത്തിൽ പോയേ തീരൂ. അവസാനം അവൾ വിമാനത്തിൽ യാത്രയായി.

മറ്റൊരു ഉദാഹരണം കൂടി:

She bite the bullet and told him the truth even though she knew it would hurt him.

ആ സത്യം പറഞ്ഞാൽ അതയാളെ വേദനിപ്പിക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു. പക്ഷെ അവൾക്ക് വേറെ വഴിയില്ലാത്തതു കൊണ്ട് സത്യം പറഞ്ഞു.

അതായത് വിഷമം പിടിച്ച ഒരു സാഹചര്യത്തെ ധൈര്യം സംഭരിച്ച് നേരിടുന്നതിനെയാണ് bit the bullet എന്നു പറയുന്നത്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...