ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി

മൂന്നാറില്‍ നിരാഹാര സമരം അനുഷ്ഠിച്ച ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യ നില മോശമായതോടെയാണ് പോലീസ് എത്തി എംപിയെ മാറ്റിയത്.

ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്. പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തുന്നത് തടയണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് നിരാഹാര സമരം തുടങ്ങിയത്. നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില വഷളായത്.

കഴിഞ്ഞ ദിവസം രാത്രി കാട്ടാന ആക്രമണത്തില്‍ മൂന്നാറില്‍ ഓട്ടോറിക്ഷാ െ്രെഡവറായ മണി എന്ന സുരേഷ് കുമാര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് എംപി സമരം തുടങ്ങിയത്.

Leave a Reply

spot_img

Related articles

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇനി ആഴ്ചയിൽ മൂന്ന് സർവ്വീസ്

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്. ഇപ്പോൾ ആഴ്ചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക...

സ്മാർട്ട് റോഡുകളുടെ ഉദ്‌ഘാടനം; വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ്...

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി.രണ്ട് പെൺകുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി...

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്

കേരളത്തിൽ ഡിമാൻ്റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്....