‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി സഹകരിച്ച് മോഹന്‍ലാല്‍

വിവിധ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ( സി എസ് ആര്‍ ) ഫണ്ട് പ്രോയോജനപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന  ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി തുടര്‍ന്നും സഹകരിക്കുമെന്ന് മലയാളത്തിന്റെ അഭിമാനം മോഹന്‍ലാല്‍.

വയോജനങ്ങള്‍ക്കുള്ള ഡയപ്പറുകള്‍  , അഞ്ചുരുളിയില്‍ തയ്യാറാക്കിയ ലൈബ്രറിയുടെ താക്കോല്‍ കൈമാറല്‍ എന്നിവ തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു നടന്‍. മോഹന്‍ലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷന്‍, ഇ വൈ ജി ഡി എസ് എന്നിവര്‍ സംയുക്തമായിട്ടാണ് ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി സഹകരിക്കുന്നത്.

 വിവിധ എന്‍ ജി ഓ സ്ഥാപനങ്ങള്‍ , കോര്‍പറേറ്റ് മേഖല എന്നിവിടങ്ങളില്‍നിന്നുള്ള സഹായം ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിക്ക് തുടര്‍ന്നും ആവശ്യമുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ സി എസ് ആര്‍ കോണ്‍ക്ലേവിനെ തുടര്‍ന്നാണ് ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ സഹകരിച്ചുതുടങ്ങുന്നത്.

സ്‌കില്‍ ഡവലപ്പ്മെന്റ് , സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ , പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ ,ഗ്രാമീണ പഠന കേന്ദ്രങ്ങള്‍ ,മാനസിക ആരോഗ്യ പരിപാടികള്‍ , കരിയര്‍ ഗൈഡന്‍സ് , മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിവിധ മേഖലകളിലാണ്  ഇടുക്കി ഒരു മിടുക്കി’ പദ്ധതി പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

പരിപാടിയില്‍ ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ , ഇ വൈ ജി ഡി എസ് ഹെഡ് വിനോദ് , വിശ്വശാന്തി മാനേജിങ് ഡയറക്ടര്‍ മേജര്‍ രവി , വിശ്വശാന്തി ഡാറ്റാറക്ടര്‍ സജീവ് സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...