‘ജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മിനുസമാര്‍ന്നതാക്കും’; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി; മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് രമേശ് ബിധൂരി. ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ബുധൂരി. കല്‍ക്കാജിയില്‍ നിന്ന് താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മിനുസമാര്‍ന്നതാക്കും എന്നായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിധൂരിയുടെ മോശം പരാമര്‍ശം.പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസുംആംആദ്മിയും രംഗത്തെത്തി. ബിജെപി സ്ത്രീവിരുദ്ധ പാര്‍ട്ടി എന്ന അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിധൂരിയുടെ വൃത്തികെട്ട മനോഭാവമാണ് പുറത്തുവന്നതെന്നും വിമര്‍ശനമുണ്ട്.ബിജെപിക്ക് സ്ത്രീകളോടുള്ള ബഹുമാനം എത്രത്തോളം എന്ന് വ്യക്തമാക്കുന്നതാണ് പരാമര്‍ശം എന്ന് ആം ആദ്മിയും പ്രതികരിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...