മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞുവെന്നും എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയെക്കാള്‍ ഉയർന്ന ശമ്ബളമാണ് പി.എസ്.സി അംഗങ്ങള്‍ക്കുള്ളത്. ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി.എസ്.സി ശമ്ബള വർധനയെ ന്യയീകരിക്കുകയാണ്. കേരളത്തില്‍ പി.എസ്.സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണം. എലപ്പുള്ളി മദ്യ നിർമാണ ശാലയെ കുറിച്ചും കിഫ്ബി റോഡ് ടോളിനെ കുറിച്ചും പരസ്യമായി പറഞ്ഞ് എല്‍.ഡി.എഫിനെ ദുർബലപ്പെടുത്തില്ല. സി.പി.ഐയുടെ അഭിപ്രായം മുന്നണിയിലും ജനങ്ങളോടും പറഞ്ഞിട്ടുണ്ട് -ദിവാകരൻ പറഞ്ഞു.