തോമസ് കെ തോമസ് എൻസിപിയുടെ അടുത്ത മന്ത്രിയാകും എന്നുറപ്പുണ്ടെങ്കിൽ ഉടൻ രാജിവെക്കാൻ തയ്യാറെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.തോമസ് കെ തോമസിനെ മന്ത്രി ആക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് അതുകൊണ്ടുതന്നെ അദ്ദേഹത്തെ ധിക്കരിക്കാൻ ഇല്ലെന്നും അതുകൊണ്ടാണ് തോമസ് മന്ത്രിയാകുമെന്ന ഉറപ്പ് തനിക്ക് വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മന്ത്രിയെ പിൻവലിക്കുന്നത് ഇടതുമുന്നണിയുമായി അകലാൻ ഇടയാക്കും, മുഖ്യമന്ത്രിയെ ധിക്കരിക്കലാകും, അത് പാർട്ടിക്കും മുന്നണിയ്ക്കും ദോഷം ചെയ്യും. എൽഡിഎഫുമായി അകലുന്ന ഒരു രാഷ്ട്രീയ നിലപാടിനോടും തനിക്ക് യോജിപ്പില്ല തന്റെ ഈ അഭിപ്രായങ്ങൾ ദേശീയ അധ്യക്ഷനെ അറിയിച്ചിട്ടുള്ളതാണ്.