പാലക്കാട്ടെ സ്ഥാനാര്‍ത്ഥി മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ വിജയം ഉറപ്പ്, കനത്ത പരാജയം പ്രതീക്ഷിച്ചില്ല എന്‍. ശിവരാജൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭാസുരേന്ദ്രനോ, വി. മുരളീധരനോ, കെ. സുരേന്ദ്രനോ മത്സരിച്ചിരുന്നുവെങ്കില്‍ ഫലം മാറിയേനെയെന്ന് മുതിര്‍ന്ന ബിജെപി നേതാവും ദേശീയ കൗണ്‍സില്‍ അംഗവുമായ എന്‍ ശിവരാജന്‍. ഇത്രയൊരു കനത്ത പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെങ്കിലും മേല്‍ക്കൂരയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ട്, സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് പോകരുതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.താനായിരുന്നുവെങ്കില്‍ ഈ ഒരു ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കില്ലായിരുന്നു. പക്ഷേ തീരുമാനമെടുക്കേണ്ടിയിരുന്നത് സി. കൃഷ്ണകുമാര്‍ ആയിരുന്നു. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അറിയില്ലെന്നും ശിവരാജന്‍ വ്യക്തമാക്കി.തന്നെ ഏല്‍പ്പിച്ചത് ഒരു ബൂത്തിന്റെ ചുമതലയാണ്. അവിടെ 80 ശതമാനത്തില്‍ അധികം വോട്ട് വാങ്ങിക്കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ മറ്റൊരു കാര്യങ്ങളെക്കുറിച്ചും തനിക്ക് അറിയില്ലെന്നും സംഘടനാപരമായ മാറ്റം വേണോ എന്നത് ദേശീയ നേതൃത്വം തീരുമാനിക്കണമെന്നും എന്‍. ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...