നെഹ്രു ട്രോഫി വള്ളംകളി മത്സരത്തിൽ കാരിച്ചാൽ തന്നെ ജേതാവ്. അന്തിമ ഫലത്തിൽ മാറ്റമില്ല.
രണ്ടാം സ്ഥാനം നേടിയ വിയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ പരാതി അപ്പീൽ കമ്മിറ്റി തള്ളി.
സ്റ്റാർട്ടിംഗ് പിഴവുണ്ടായി എന്ന നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടീമിൻ്റെ പരാതിയും തള്ളിക്കളഞ്ഞു.
ജൂറി ഓഫ് അപ്പീൽ കമ്മറ്റിയുടെ തീരുമാനത്തിൽ നിരാശയെന്ന് വീയപുരം ചുണ്ടൻ വള്ളസമിതിയും കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബും.
തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കും.