ഐ എഫ് എഫ് കെ: മീഡിയ പാസിന് അപേക്ഷിക്കാം

29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 5ന് ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബർ 13 മുതൽ  20 വരെയാണ് മേള നടക്കുന്നത്. റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കായി നിശ്ചിത എണ്ണം ഡ്യൂട്ടി പാസ്സുകൾ അനുവദിക്കും. മാനദണ്ഡപ്രകാരമായിരിക്കും അച്ചടി-ദൃശ്യശ്രവ്യ ഓൺലൈൻ മാധ്യമങ്ങൾക്ക് പാസ്സുകൾ അനുവദിക്കുന്നത്.ചലച്ചിത്ര മേള റിപ്പോർട്ട് ചെയ്യാൻ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവർത്തകർക്കും പണമടച്ചു മീഡിയ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്കും ഫോട്ടോ പതിച്ച ഐ ഡി കാർഡുകൾ ആണ് നൽകുന്നത്.ഡ്യൂട്ടി പാസ്സിന് ഫീസ് ഈടാക്കുന്നതല്ല. എന്നാൽ ഡ്യൂട്ടി പാസിന് അപേക്ഷിക്കുന്ന റിപ്പോർട്ടർമാരുടെ പേരു വിവരങ്ങൾ  ഉൾപ്പെടുത്തി ബ്യൂറോ മേധാവികളുടെ സ്ഥാപനത്തിന്റെ ലെറ്റർ പാഡിലുള്ള സാക്ഷ്യപത്രം മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയാസെല്ലിൽ ഡിസംബർ 10 വൈകിട്ട് 5 നകം മുൻപ് എത്തിക്കണം നൽകുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസ്സുകൾ നൽകുകയുള്ളൂ. ലിസ്റ്റിൽ ഉൾപ്പെടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി പ്രൊഫൈൽ ക്രിയേറ്റ് ചെയ്യണ്ടതാണ്. https://registration.iffk.in/  എന്ന വെബ്സൈറ്റിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത ശേഷം ലഭിക്കുന്ന പ്രൊഫൈൽ നമ്പറും ചേർത്തുവേണം അപേക്ഷിക്കേണ്ടത് .(പേമെൻറ് ഓപ്ഷനിൽ പോകേണ്ടതില്ല).മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. മുൻ വർഷങ്ങളിൽ മീഡിയ ഡ്യൂട്ടി പാസിന് രജിസ്റ്റർ ചെയ്ത മാധ്യമ പ്രതിനിധികളുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ബ്യൂറോ ചീഫുമാർ നൽകുന്ന കത്തിൽ വ്യക്തമാക്കേണ്ടതാണ്.

Leave a Reply

spot_img

Related articles

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസിൽ ദമ്പതികളായ പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം...

വനിത ജീവനക്കാരിയെ കബളിപ്പിച്ച്‌ തുണിക്കടയില്‍ നിന്നും പണം തട്ടി

വനിത ജീവനക്കാരിയെ കബളിപ്പിച്ച്‌ തുണിക്കടയില്‍ നിന്നും പണം തട്ടി.റാന്നി മാമുക്കില്‍ പ്രവർത്തിക്കുന്ന തുണിക്കടയില്‍ നിന്നാണ് 5300 രൂപ തട്ടിയത്.ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച്‌...

സ്വർണ്ണ ചെയിൻ കളഞ്ഞു കിട്ടി

കോട്ടയം ചിങ്ങവനം എച്ച് ഡി എഫ് സി ബാങ്കിന് മുൻവശത്തെ റോഡിൽ നിന്നും ബാങ്ക് ജീവനക്കാരി എലിസബത്ത് മാത്യുവിനാണ് സ്വർണ്ണ കൈ ചെയിൻ കളഞ്ഞു...

എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.വൈകീട്ട് മൂന്നിന് പി.ആർ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകളില്‍...