“ഡിയർ” തിയേറ്ററുകളിൽ

ജി വി പ്രകാശും ഐശ്വര്യാ രാജേഷും ഒരുമിച്ച ഫാമിലി എന്റെർറ്റൈനെർ “ഡിയർ” തിയേറ്ററുകളിൽ

ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെർറ്റൈനെർ ഡിയർ കേരളത്തിലെ തിയേറ്ററുകളിലും റിലീസായി മികച്ച പ്രതികരണങ്ങൾ കരസ്ഥമാക്കുന്നു.

ആനന്ദ് രവിചന്ദ്രൻ കഥയും സംവിധാനവും നിർവഹിച്ച ഈ ആപേക്ഷിക ഫാമിലി ഡ്രാമ സവിശേഷവും രസകരവുമായ ആശയമാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഭാര്യയുടെ കൂർക്കംവലി പ്രശ്‌നം ദമ്പതികളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

തമിഴിൽ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും തെലുഗിൽ അക്കിനേനി നാഗ ചൈതന്യയും വോയ്‌സ് ഓവർ ചെയ്ത ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിംഗിൽ ഒന്നാമതായിരുന്നു. നട്ട്‌മെഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുരനേനി, അഭിഷേക് റമിസെട്ടി, ജി പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ഡിയറിന്റെ നിർമ്മാണം നിർവഹിച്ചത്.

ജിവി പ്രകാശ് കുമാർ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. മലയാളത്തിൽ നട്ട്മഗ് പ്രൊഡക്ഷൻസ് അമലാ പോളിനെ നായികയാക്കി ഒരുക്കിയ ടീച്ചർ എന്ന ചിത്രത്തിന് ശേഷം നിർമ്മിച്ച ചിത്രമാണ് ഡിയർ.

ഡിയറിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഡി ഓ പി : ജഗദീഷ് സുന്ദരമൂർത്തി, എഡിറ്റർ : രുകേശ്, ആർട്ട് ഡയറക്റ്റർ : പ്രഗദീശ്വരൻ പനീർസെൽവം, പ്രൊഡക്ഷൻ സൗണ്ട് മിക്സർ : രാഘവ് രമേശ്, കോസ്റ്റിയൂം ഡിസൈനർ : അനുഷാ മീനാക്ഷി, കൊറിയോഗ്രാഫർ : രാജു സുന്ദരം, ബ്രിന്ദ , അസർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : കറുപ്പ് ജി കാർത്തി, സ്റ്റണ്ട് : രാം കുമാർ, മേക്കപ്പ് : കാർത്തിക് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ : ജയ് ഗണേഷ്, പി ആർ ഓ പ്രതീഷ് ശേഖർ.

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...