ചിറയന്‍കീഴില്‍ സ്വകാര്യബസ് കാറിലിടിച്ച ശേഷം വീടിന്‍റെ മതിലിലിടിച്ചു. സംഭവത്തിൽ കുട്ടിയുൾപ്പടെ നിരവധി പേർക്ക് പരിക്ക്. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. തിനൊന്ന് പേര്‍ക്ക് പരിക്ക് പറ്റിയെങ്കിലും മറ്റ് ആരുടെയും നില ഗുരുതരമല്ല. ആറ്റിങ്ങലില്‍ നിന്ന് ചിറയന്‍കീഴിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. അപകടകാരണം ബസ്സിന്റെ അമിതവേഗമാണെന്നാണ് നിഗമനം. അതേസമയം ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ചാണ് വാഹനം ഓടിച്ചതെന്ന് ദൃസാക്ഷികള്‍ ആരോപിച്ചു.