മീററ്റിലെ സാക്കിർ കോളനിയിലെ മൂന്നുനില കെട്ടിടമാണ് തകർന്നത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. എല്ലാവരെയും പുറത്തെടുത്തെങ്കിലും പത്തുപേർ മരിച്ചു. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. സ്നിഫർ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. എൻ.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്., അഗ്നിശമന സേന, പോലീസ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. പ്രദേശത്തെ മറ്റു കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. അപകടകാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു.