സംസ്ഥാന വഖഫ് ബോർഡിൻ്റെ കോഴിക്കോട് ഡിവിഷണൽ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഇ എം എസ് സ്റ്റേഡിയത്തിന് പിറകുവശത്തുള്ള എസ് കെ ടെമ്പിൾ റോഡിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനാകും. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. 1985 ലാണ് കോഴിക്കോട്ട് ആദ്യമായി വഖഫ് ബോർഡിന് പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നത്. കോഴിക്കോട്, കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം എന്നീ ജില്ലകളുടെ മേഖല കേന്ദ്രമായാണ് കോഴിക്കോട്ടെ സ്ഥാപനം പ്രവർത്തിക്കുന്നത്.