കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സഞ്ചരിക്കുന്ന പുസ്തകശാലയുടെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായനക്കാരുടെ അടുത്തേക്ക് എത്തിക്കുക എന്ന ഉദ്ധേശ്യത്തോടെ ആരംഭിക്കുന്ന സഞ്ചരിക്കുന്ന പുസ്തകശാലയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന് മുന്നിൽ ഇന്ന് രാവിലെ 11 മണിക്ക് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ, സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. കോബ്രഗഡെക്ക് ആദ്യ പുസ്തകവിൽപ്പന നടത്തിക്കൊണ്ട് നിർവഹിക്കും. സാംസ്‌കാരികവകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐഎസിന്റെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിക്കും. സർവകലാശാലകൾ, കോളെജുകൾ, പൊതുജനങ്ങൾ ഒത്തുകൂടുന്ന ഇടങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന പുസ്തകശാലയിൽ നിന്നും വായനക്കാർക്ക് പുസ്തകങ്ങൾ വാങ്ങാനുള്ള അവസരമുണ്ടായിരിക്കും. വിപുലമായ സൗകര്യങ്ങൾ ഉള്ള ഭാരത് ബെൻസിന്റെ വാഹനത്തിൽ വായനക്കാർക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന രീതിയിൽ പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഫോൺ: 9400421968. ഓൺലൈനായി പുസ്തകങ്ങൾ വാങ്ങാൻ www.keralabhashainstitute.org.എന്ന വെബ്പോർട്ടൽ സന്ദർശിക്കുക.

Leave a Reply

spot_img

Related articles

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റ് അനുവദിച്ചു

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റുകൾ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.കോട്ടയം സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച കാൽനട മേൽപ്പാലത്തിൽ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ...

മുതലപ്പൊഴിയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്ന് കടലില്‍ പോയി കാണാതായ ഷിജിൻ എന്ന മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.ഷിജിനെ...

രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി

ചെറുപുഴയില്‍ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി .കണ്ണൂർ...

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍ .ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്.പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം.ഈ...