കോട്ടയം ഗവ.മെഡിക്കൽ കോളേജിൽ പ്രിസണേഴ്സ് സെൽ വാർഡിന്റെ ഉദ്ഘാടനം ശനിയാഴ്ച

കോട്ടയം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്ന പ്രിസണേഴ്സ് സെൽ വാർഡിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. കോട്ടയം ജില്ലയിലെ വിവിധ കോടതികൾ റിമാൻറ് ചെയ്തു വരുന്ന തടവുകാരേയും, മറ്റു ജയിലുകളിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ ആവശ്യങ്ങൾക്കായി കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റി പാർപ്പിക്കുന്ന തടവുകാരേയും കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കേണ്ടി വരുമ്പോൾ പൊതുജനങ്ങളെ കിടത്തുന്ന സാധാരണ വാർഡുകളിൽ അഡ്മിറ്റ് ചെയ്യാതെ ചികിത്സിക്കാൻ ഉള്ള സൗകര്യവുമായാണ് വാർഡ്‌ തുറക്കുന്നത്.അഞ്ച് പ്രതികളെ അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകുവാൻ തരത്തിലുള്ള 2 സെൽ മുറികളോട് കൂടിയതും, എസ്കോർട്ട് ഉദ്യോഗസ്ഥർക്ക് പാറാവ് ഇരിക്കാൻ സാധിക്കുന്നതുമായ തരത്തിലുള്ള സൗകര്യമാണ് വാർഡിൽ ഉള്ളത്. ജുഡീഷറി, ആരോഗ്യം, പോലീസ്,ജയിൽ എന്നീ നാല് ഡിപ്പാർട്മെന്റ്കൾ ചേർന്ന് ആരംഭിക്കുന്ന വാർഡിന്റെ ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൾ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് മനോജ്. എം നിർവ്വഹിക്കും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...