അമ്പതിനായിരം മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം 12ന്

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 12 വൈകിട്ട് 4.30ന് ഗവ. വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയാകും. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം  നല്കിയിരുന്നു. ആകെ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970അപേക്ഷകൾ കണ്ടെത്തി. മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പത്രക്കുറിപ്പിൽ അറിയിച്ചു. മുൻഗണനാകാർഡിന് അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാർഡുകൾ വിതരണം ചെയ്യുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം.എൽ.എ.മാരായ ആന്റണി രാജു, വി.കെ.പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...