ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി പട്ടാപ്പകല്‍ ജുവലറിയില്‍നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത്ബിഹാര്‍ ഗോപാലി ചൗക്കിലെ ‘തനിഷ്ഖ്’ ജുവലറിയില്‍ ഇന്നലെ രാവിലെയാണ് കവര്‍ച്ച നടന്നത്.
രാവിലെ 10.30ന് ജുവലറി തുറന്നതിന് പിന്നാലെ ആറു പേര്‍ സ്ഥാപനത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ ആക്രമിച്ചാണ് സംഘം ജുവലറിറിക്കകത്ത് കടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കവര്‍ച്ച നടത്തുന്നതിനിടയില്‍ ആയുധധാരികള്‍ ജീവനക്കാരോടും കസ്റ്റമർമാരോടും കൈകള്‍ ഉയര്‍ത്താന്‍ ആജ്ഞാപിക്കുന്നതും മോഷ്ടിച്ച വസ്തുക്കള്‍ പൊതിഞ്ഞ് ബാഗുകളിലാക്കി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പണവും മാലകള്‍, വളകള്‍, നെക്ലേസുകള്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളും വജ്രവും ഉള്‍പ്പെടെ 25 കോടിയോളം രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചെന്ന് ജുവലറി ഷോറൂം മാനേജരായ കുമാര്‍ മൃത്യുഞ്ജയ് പറഞ്ഞു.