ബേക്കറി ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു തകർത്ത സംഭവം; പേരിശ്ശേരിയിൽ ഹർത്താൽ

വാടകകെട്ടിടത്തിൽപ്രവർത്തിച്ചിരുന്ന ബേക്കറി ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു തകർത്ത സംഭവം. പേരിശ്ശേരിയിൽ ഹർത്താൽ

ചെങ്ങന്നൂർ പേരിശ്ശേരിയിൽ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബേക്കറി ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു തകർത്തു. ചെങ്ങന്നൂർ-പുലയൂർ റോഡിൽ മഠത്തുംപടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വിഷ്ണു ബേക്കറിയാണ് തകർത്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം.

പേരിശേരി അകമുറ്റത്ത് വീട്ടിൽ മനോജ് കുമാറി (52)ന്റെ ഉടമസ്ഥതയിൽ 14 വർഷമായി പ്രവർത്തിക്കുന്ന കടയാണ് ഇത്.

ചൊവ്വാഴ്ച രാത്രി 10 മണിയോടെ കട അടച്ചു വീട്ടിൽ പോയ മനോജിനെ ബുധനാഴ്ച പുലർച്ചെ മൂന്നര യോടെ വഴിയാത്രക്കാരനായ ഒരു പരിചയക്കാരൻ ഫോണിൽ വിളിച്ചു പറയുമ്പോഴാണ് കട തകർത്ത വിവരം അറിയുന്നത്.

കടയുടെ പുറത്തോട്ടുള്ള ഇറക്കിക്കെട്ടും അതിനുള്ളിലെ സാധന സാമഗ്രികളും യാതൊന്നും അവശേഷിക്കാത്ത വിധം സർവതും നശിപ്പിച്ച നിലയിലാണ്.

കാലാവധി തീരുംമുമ്പേ കട ഒഴിയണമെന്ന് കെട്ടിട ഉടമകൾ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കം നിലവിൽ ചെങ്ങന്നൂർ മുൻസിഫ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് കട തകർത്തതെന്ന് പറയുന്നു.

പേരിശേരി മഠത്തുംപടി ജംഗ്ഷനിൽ പ്രവർത്തിച്ചു വന്നിരുന്ന മനോജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വിഷ്ണു ബേക്കറി രാത്രിയുടെ മറവിൽ ജെ.സി.ബി ഉപയോഗിച്ച് തകർത്ത സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ പേരിശ്ശേരിയിൽ ഇന്ന് ഹർത്താൽ ആചരിക്കും.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...