വീട്ടിലെ അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

ആലപ്പുഴയിൽ വീട്ടിലെ അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.സംഭവവുമായി ബന്ധപ്പെട്ട് അവലൂക്കുന്ന് കിഴക്കേടത്ത് വീട്ടില്‍ കുഞ്ഞുമോന്‍ (57), ആര്യാട് സൗത്ത് 10ാം വാര്‍ഡില്‍ മുരിക്കുലം വീട്ടില്‍ നവാസ് (52) എന്നിവരെ അറസ്റ്റ് ചെയ്തു.
തോണ്ടന്‍കുളങ്ങര വാര്‍ഡ് കിളയാംപറമ്പ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ കബീറാ(52)ണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. കബീര്‍ തനിച്ചാണ് താമസിക്കുന്നത്. മൂവരും ചേര്‍ന്ന് സംഭവ ദിവസം മദ്യപിച്ചിരുന്നു. കബീറിന്റെ ബൈക്ക് വില്‍ക്കാന്‍ മുന്‍കൂറായി 2000 രൂപ വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. കബീറിനെ ഇരുവരും ചേര്‍ന്ന് തള്ളുകയും സമീപത്തെ അക്വേറിയത്തില്‍ കബീര്‍ ഇടതുവശം അടിച്ച്‌ വീഴുകയുമായിരുന്നു. ഈ ഭാഗത്ത് ആഴത്തില്‍ മുറിവുണ്ടായി.

കബീര്‍ ചോരവാര്‍ന്നു കിടക്കുന്നതായി ഇരുവരും പോലീസിനെ അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് ഇവരോട് പറഞ്ഞു. കുഞ്ഞുമോനും നവാസും ചേര്‍ന്ന് കബീറിനെ പുറത്ത് എടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസും സ്ഥലത്ത് എത്തിയിരുന്നു

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....