ഫീസ് വർദ്ധന; കേരള- കാലിക്കറ്റ് ക്യാമ്പസുകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവ്വകലാശകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു.

സമരപരിപാടികളുടെ ഭാഗമായി നാളെ കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിപ്പുമുഠക്കൽ സമരം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർദ്ധന ഉണ്ടാവില്ലന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവ്വകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർദ്ധന ഉണ്ടായിരിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കുറ്റപ്പെടുത്തി.

യൂണിവേഴ്സിറ്റി സർക്കാർ കൂട്ടുകച്ചവടമാണ് ഉണ്ടായിരിക്കുന്നത്,യൂണിവേഴ്സിറ്റി ഫിനാൻസ് കമ്മിറ്റിയുടെ ഉത്തരവ് വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്.ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

ഇന്നലെ കേരള സർവ്വകലാശാല ആസ്ഥാനത്തും, ഇന്ന് കേരളാ – കാലിക്കറ്റ് സർവ്വകലാശാലകൾ കീഴിലുള്ള ക്യാമ്പസുകളിൽ പ്രതിഷേധ പരിപാടികളും കെ.എസ്.യു സംഘപ്പിച്ചിരുന്നു.
സർവ്വകലാശകൾ വിദ്യാർത്ഥി വിരുദ്ധ തീരുമാനം ഉടനടി പിൻവലിക്കുമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരമാർഗ്ഗത്തിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

Leave a Reply

spot_img

Related articles

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....

മലകയറുന്നതിനിടെ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ്...