ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള ഇന്ത്യ സഖ്യ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ വസതിയിൽ ചേർന്ന ഇന്ത്യ പാർട്ടികളുടെ യോഗത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമായതായാണ് വിവരം. അതേസമയം യോഗത്തിൽ രണ്ടിലധികം പേരുകൾ ഉയർന്നുവന്നതായി സൂചനയുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ഡിഎംകെയുടെ എംപി തിരുച്ചിശിവയുടെ പേര് ഉയർന്നുവന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും സ്ഥാനാർത്ഥിയെ സംബന്ധിച്ച സസ്പെൻസ് തുടരുകയാണ്. തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ സി.പി രാധാകൃഷ്‌ണനെയാണ് എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സഖ്യ പാർട്ടികൾക്കിടയിൽ സ്വീകാര്യനായ വ്യക്തിയാകും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി.

