ധരംശാലയിൽ ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ; അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയം ഇന്നിംഗ്സിനും, 64 റൺസിനും.
സ്കോർ – ഇംഗ്ലണ്ട്; ഒന്നാം ഇന്നിംഗ്സ് 218, രണ്ടാം ഇന്നിംഗ്സ് 195.
ഇന്ത്യ – ഒന്നാം ഇന്നിംഗ്സ് 477.
രണ്ടാം ഇന്നിംഗ്സിൽ 77 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് ഇംഗ്ലണ്ടിൻ്റെ പതനം വേഗത്തിലാക്കിയത്.
ജസ്പ്രീത് ബുംമ്രയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് ജഡേജ തന്‍റെ പേരിലാക്കി.
നൂറാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി 9 വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിനാണ് കളിയിലെ താരം.
84 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയിലെ ടോപ്പ് സ്കോറർ. ജോണി ബെയർസ്റ്റോ 39 റൺസെടുത്തു.
നേരത്തേ തലേന്നത്തെ സ്കോറായ 473 ന് 8 എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് നാല് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി.
ഷോയ്ബ് ബഷീർ അഞ്ച് വിക്കറ്റും, ജയിംസ് ആൻഡേഴ്സൺ രണ്ട് വിക്കറ്റും വീഴ്ത്തി.
കുൽദീപ് യാദവിൻ്റെ വിക്കറ്റ് വീഴ്ത്തിയതോടെ ആൻഡേഴ്സൻ ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് എന്ന നേട്ടത്തിലെത്തി.
പരമ്പര 4 – 1 എന്ന മാർജിനിൽ വിജയിച്ചതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു.