സിംബാബ്‌വെക്കെതിരെ തകർപ്പൻ ജയം നേടി എങ്കിലും റൺറേറ്റ് ഭീഷണിയിൽ ടീം ഇന്ത്യ.
ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വിയോടെ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ ഏറെ പിന്നിലായിപ്പോയിരുന്നു. എന്നാല്‍ സിംബാബ്‌വെക്കിതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലുയര്‍ത്തിയിട്ടും ഇന്ത്യക്ക് 100 റണ്‍സിന് മുകളിലുള്ള വിജയം നേടാനായില്ല എന്നതാണ് തിരിച്ചടിയായത്.സിംബാബ്‌വെ ടോട്ടല്‍ 148 റണ്‍സില്‍ ഒതുക്കിയിരുന്നെങ്കില്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടക്കാനാവുമായിരുന്നു. എന്നാല്‍ ശിവം ദുബെയുടെ ഓവറുകളില്‍ തകര്‍ത്തടിച്ച റിയാന്‍ ബെന്നറ്റ് സിംബാബ്‌വെ സ്കോര്‍ 184 റണ്‍സിലെത്തിച്ചതോടെ വിന്‍ഡീസിനെ നെറ്റ് റണ്‍റേറ്റില്‍ മറികടക്കാനുളള അവസരം ഇന്ത്യ നഷ്ടമാക്കി.രണ്ട് കളികളില്‍ ഒരു ജയമുള്ള ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് ഇപ്പോഴും -0.100 ആണ്. ദക്ഷിണാഫ്രിക്കക്കെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് ഇപ്പോഴും +1.791 നെറ്റ് റണ്‍റേറ്റുണ്ട്.അവസാന മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. ഇന്ത്യയെയും വെസ്റ്റ് ഇന്‍ഡീസിനെയപം സംബന്ധിച്ച് ഇതൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടമാകും. ഇതില്‍ ജയിക്കുന്നവര്‍ക്ക് ദക്ഷിണാഫ്രിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താമെങ്കിലും മഴയോ മറ്റേതെങ്കിലും കാരണങ്ങളാലോ മത്സരം ഉപേക്ഷിക്കുകയും പോയന്‍റ് പങ്കുവെക്കുകയും ചെയ്താല്‍ ഇന്ത്യയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തും

