ഓസ്‌ട്രേലിയക്കെതിരെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. പൊടുന്നനെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 280 എന്ന നിലയിലാണ് ഓസീസ്. സ്റ്റീവന്‍ സ്മിത്ത് (62), അലക്‌സ് ക്യാരി (19) എന്നിവരാണ് ക്രീസില്‍. ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി._ _മര്‍നസ് ലബുഷെയ്ന്‍ (72), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ധ സെഞ്ചുറികള്‍ നേടി.ട്രാവിസ് ഹെഡ് പൂജ്യത്തിന് പുറത്തായി.
അരങ്ങേറ്റക്കാരന്‍ കോണ്‍സ്റ്റാസ് – ഖവാജ സഖ്യം മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. ഇരുവരും 89 റണ്‍സ് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തു. 19കാരന്‍ സാം കോണ്‍സ്റ്റാസ് ആയിരുന്നു കൂടുതല്‍ അപകടകാരി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കോണ്‍സ്റ്റാസ് രണ്ട് സിക്‌സും ആറ് ഫോറും നേടി. രണ്ട് സിക്‌സുകളും ജസ്പ്രിത് ബുമ്രയ്‌ക്കെതിരെ ആയിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജ ബ്രേക്ക് ത്രൂമായെത്തി._ _കോണ്‍സ്റ്റാസ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
തുടര്‍ന്ന് ക്രീസിലെത്തിയ മര്‍നസ് ലബുഷാനെ ഖവാജയ്‌ക്കൊപ്പം ചേര്‍ന്ന് മറ്റൊരു കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 65 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ബുമ്ര അവതരിച്ചതോടെ ഖവാജയ്ക്ക് മടങ്ങേണ്ടിവന്നു. ബുമ്രയുടെ പന്തില്‍ കെ എല്‍ രാഹുലിന് ക്യാച്ച്. പിന്നാലെ ക്രീസിലെത്തിയത് സ്മിത്ത്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായി. 83 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ വേഗത്തില്‍ മൂന്ന് വിക്കറ്റികള്‍ ഓസീസിന് നഷ്ടമായി.ലബുഷാനെയെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദറാണ് ബ്രേക്ക് ത്രൂ നല്‍കിയത്.
തുടര്‍ന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്ന ട്രാവിസ് ഹെഡ് ക്രിസിലേക്ക്. എന്നാല്‍ ഏഴ് പന്ത് മാത്രമായിരുന്നു ഹെഡിന് ആയുസ്. ബുമ്രയുടെ പന്തില്‍ ബൗള്‍ഡ്. മിച്ചല്‍ മാരല്‍ഷിനും (4) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ബുമ്രയെ പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. കോണ്‍സ്റ്റാസുമായി കൊമ്പുകോര്‍ത്ത് കോലി! തോളില്‍ ഇടിച്ചു, ഇടപ്പെട്ട് ഖവാജയും അംപയറും -വീഡിയോ നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്.മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഗില്ലിന് പകരം കെ എല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും. ഓസ്‌ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആതിഥേയര്‍ രണ്ട് മാറ്റങ്ങല്‍ വരുത്തിയിരുന്നു.19കാരന്‍ സാം കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റത്തിന് പുറമെ സ്‌കോട്ട് ബോളണ്ടും ടീമിലെത്തി.