പ്രധാന പാക്ക് നഗരങ്ങളില്‍ കനത്ത തിരിച്ചടി നല്‍കി ഇന്ത്യ

ഇസ്ലാമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലുമടക്കം പ്രധാന പാക്ക് നഗരങ്ങളില്‍ കനത്ത തിരിച്ചടി നല്‍കി ഇന്ത്യ.പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. പാക് തലസ്ഥാനത്ത് ഇന്ത്യന്‍ മിസൈലുകള്‍ പതിച്ചതായ വിവരം പുറത്തുവരുന്നുണ്ട്. ലാഹോറിലും സിയാല്‍ കോട്ടിലും ഇസ്ലാമാബാദിലും ഇന്ത്യ തിരിച്ചടിക്കുകയാണ്. മൂന്നിടങ്ങളിലും ശക്തമായ മിസൈല്‍ ആക്രമണമാണ് നടത്തുന്നത്. ഡ്രോണ്‍ ആക്രമണവും ശക്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലാണ്.

യുദ്ധസമാനമായ സാഹചര്യമാണ് നിലവില്‍ അതിര്‍ത്തിയിലെന്നാണ് വിവരം. ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിങ്ങനെ പാക്കിസ്ഥാനോട് ചേര്‍ന്നുകിടക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളത്തിലടക്കം അതിജാഗ്രതയിലാണ് എല്ലാ സേനാ സംവിധാനങ്ങളും ഉള്ളത്. അതിര്‍ത്തിയില്‍ ബിഎസ്‌എഫും ജാഗ്രതയിലാണ്.

ജമ്മുവിന് പുറമെ, ഉദ്ധംപുരിലും ജയ്സല്‍മേറിലും പാകിസ്താന്‍ കനത്ത ഷെല്ലിങ് നടത്തുകയാണ്. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിരോധമാണ് തീര്‍ത്തിരിക്കുന്നത്. ജയ്സല്‍മേറിലടക്കം ബ്ലാക്ക് ഔട്ട് വെളുപ്പിനെ നാലുമണി വരെ തുടരും എന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. അതേസമയം, ഇന്ത്യന്‍ നാവികസേന കപ്പലുകള്‍ കറാച്ചിയിലേക്ക് നീങ്ങിയതായും വിവരമുണ്ട്.

പാകിസ്താന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെതന്നെ ജമ്മുവില്‍ നിന്ന് പറന്നുയര്‍ന്ന് രണ്ട് പോര്‍ വിമാനങ്ങളാണ് പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളെ തകര്‍ത്തിരിക്കുന്നത്. ചൈനീസ് നിര്‍മിതമായ രണ്ട് ജെഎഫ്-17 വിമാനങ്ങള്‍ തകര്‍ന്നതായ വിവരം പാകിസ്താന്റെ സൈനിക വൃത്തങ്ങള്‍ ഇതിനോടകം സ്ഥിരീകരിച്ച്‌ കഴിഞ്ഞു. എഫ്-16-ന്റെ കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ജമ്മു കശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഡ്രോണുകളും യുദ്ധവിമാനങ്ങളും മിസൈലുകളുമായി പാക്കിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടു. പാക് യുദ്ധ വിമാനങ്ങളുടെ സാന്നിധ്യം അറിഞ്ഞതോടെ വ്യോമസേനയും സജ്ജമായി. സംഘര്‍ഷം കൂടുതല്‍ വലുതാകുന്നതിന്റെ സൂചനയായി നാവിക സേന തയ്യാറെടുക്കുന്നുവെന്നാണ് വിവരം.
നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ശക്തമായ വെടിവെയ്പ്പ് തുടരുകയാണ്. ഹമാസ് മാതൃകയിലുള്ള ആക്രമണമാണ് പാകിസ്ഥാന്‍ ഇന്ത്യയില്‍ നടത്തിയതെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. വ്യോമസേന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ അമൃത്സറിലും, ഹോഷിയാര്‍പൂര്‍ എന്നിവിടങ്ങളിലും ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. അതിര്‍ത്തി മേഖലയില്‍ ഡ്രോണ്‍ ആക്രമണം നടക്കുകയാണ്. രാജസ്ഥാനിലും ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.

Leave a Reply

spot_img

Related articles

ആവശ്യത്തിന് ഇന്ധനം കൈവശമുണ്ട്, ആശങ്കപ്പെടേണ്ടതില്ല; ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷന്‍

ആവശ്യത്തിന് ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷന്‍. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐ ഒ സി ഇക്കാര്യം...

ഇന്ത്യ – പാക്ക് സംഘർഷം; ഐ പി എൽ മത്സരങ്ങൾ നിർത്തി വെച്ചു

അതിര്‍ത്തിയിലെ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐ പി എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബി സി സി ഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ...

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതായി പ്രതിരോധ വൃത്തങ്ങള്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതായി പ്രതിരോധ വൃത്തങ്ങള്‍. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം സുപ്രധാന പങ്കുവഹിച്ചെന്നും പ്രതിരോധ വൃത്തങ്ങള്‍...

പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു

പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു. പാകിസ്ഥാന്‍ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും...