ബോക്സിങ്ഡേ ടെസ്റ്റില്‍ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പില്‍ മാനം കാത്ത് ഇന്ത്യ. നിതീഷ് കുമാര്‍ റെഡ്ഡിയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ഓസീസ് ഉയര്‍ത്തിയ ഫോളോ ഓണ്‍ ഭീഷണി മറികടന്നു.
നിതീഷിനു ശക്തമായ പിന്തുണ നല്‍കിയ വാഷിങ്ടണ്‍ സുന്ദര്‍ അര്‍ധ സെഞ്ച്വറി നേടി. മൂന്നാം ദിനം 20 ഓവര്‍ ശേഷിക്കെ വെളിച്ചക്കുറവു മൂലം കളി നിര്‍ത്തിയപ്പോള്‍ ഒന്‍പതു വിക്കറ്റിന് 358 എന്ന നിലയിലാണ് ഇന്ത്യ. 116 റണ്‍സാണ് നിലവില്‍ ഓസീസിന്‍റെ ലീഡ്.
ടെസ്റ്റ് കരിയറിലെ തന്റെ ആദ്യത്തെ സെഞ്ച്വറി തികച്ച് നിതിഷ് കുമാര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. പത്ത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു. താരത്തിന്റെ ഇന്നിങസ് ഒന്‍പത് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
മറുവശത്ത് അര്‍ധസെഞ്ച്വറിയുമായി(162 പന്തില്‍ 50) വാഷിങ്ടണ്‍ സുന്ദറും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. 50 തികച്ചതിന് പിന്നാലെ ലയോണിന്റെ പന്തില്‍ താരം പുറത്തായി.
നാലാം ടെസ്റ്റിന്റെ രണ്ടാംദിനം കളിനിര്‍ത്തുമ്ബോള്‍ ഇന്ത്യ അഞ്ചിന് 164 റണ്‍സെന്ന നിലയിലായിരുന്നു. നേരത്തേ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് 474 റണ്‍സിന് അവസാനിച്ചു