സിഡ്നി ടെസ്റ്റിലും തകർന്ന് ഇന്ത്യ; ഒന്നാം ഇന്നിംഗ്സിൽ 185 റൺസിന് പുറത്ത്

ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിൽ അടിപതറി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സന്ദർശകരുടെ ഒന്നാം ഇന്നിംഗ്സ് 185 റൺസിൽ ഒതുങ്ങി. 31 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് നേടി. 40 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജ 26 നും, രോഹിത് ശർമ്മയ്ക്ക് പകരക്കാരനായെത്തിയ ശുഭ്മാൻ ഗിൽ 20 റൺസിനും പുറത്തായി. ക്യാപ്റ്റൻ ജസ്പ്രീത് ബുംമ്ര 22 റൺസെടുത്ത് പുറത്തായി.ഓസീസ് വിട്ട് നല്കിയ 26 എക്സ്ട്രാ റൺസ് കൂടിയില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിതി ദയനീയമായേനെ.

Leave a Reply

spot_img

Related articles

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ല : പ്രിയയുടെ പിതാവ്

റിങ്കുവിന്റെ വിവാഹാലോചന വന്നു, നിശ്ചയം കഴിഞ്ഞിട്ടില്ല : പ്രിയയുടെ പിതാവ്ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ വിവാഹ നിശ്ചയം സംബന്ധിച്ച റിപ്പോര്‍ട്ടുകളിൽ പ്രതികരണവുമായി പ്രിയയുടെ...

കേരള ബ്ലാസ്റ്റേഴ്സ് പരമാവധി നേട്ടങ്ങൾ കൊയ്യും; ടി ജി പുരുഷോത്തമൻ

വരും ദിവസങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് പരമാവധി നേട്ടങ്ങൾ കൊയ്യുമെന്ന് പരിശീലകൻ ടി ജി പുരുഷോത്തമൻ.ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് കാരണമായത് താരങ്ങളുടെ കൃത്യമായ...

2025 സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യൻന്മാര്‍

2025 സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യൻന്മാര്‍. എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തിയാണ് ബാഴ്‌സലോണ കിരീടം ചൂടിയത്. എല്‍ ക്ലാസിക്കോ മത്സരത്തിന്റെ...

ലോക ചെസ് ചാമ്പ്യൻ ഡി. ​ഗുകേഷ് ഉൾപ്പെടെ 4 പേർക്ക് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം

പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ഒളിമ്പിക്സ് ഇരട്ടമെഡൽ ജേതാവും ഷൂട്ടിം​ഗ് താരവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി....