മാലിദ്വീപിൽ നിന്ന് 76 ഇന്ത്യൻ സൈനികർ തിരിച്ചുപോന്നു

മാലെ: മാലദ്വീപിലുണ്ടായിരുന്ന 76 ഇന്ത്യൻ സൈനികർ തിരിച്ചുപോയെന്നും പകരം ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാർ രാജ്യത്ത് എത്തിയെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ അറിയിച്ചു.

ഇതോടെ, മാലദ്വീപിൽ നിന്ന് തിരിച്ചുപോന്ന ഇന്ത്യൻ സൈനികരുടെ എണ്ണത്തിൽ വ്യക്തതയായി. ഇന്ത്യ മാലദ്വീപിന് സഹായമായി നൽകിയ കോപ്ടറുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സാണ് നിർമിച്ചത്.

മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന കോപ്ടറുകൾക്കും ഡോർണിയർ വിമാനത്തിനും വേണ്ടിയുള്ള കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈനികരുണ്ടായിരുന്നത്.

മേയ് പത്തിനകം ഇവർ മടങ്ങുമെന്ന കാര്യത്തിൽ ഇന്ത്യ-മാലദ്വീപ് ധാരണയായിരുന്നു.

ചൈന അനുകൂലിയായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായതോടെയാണ് ഇന്ത്യൻ സൈനികരുടെ മടക്കത്തിന് സമ്മർദമുണ്ടായത്.

സമീർ ഇന്ത്യ സന്ദർശന ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് സൈനികരുടെ മടക്കം വിശദീകരിച്ചത്.

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഘട്ടംഘട്ടമായായിരുന്നു സൈനികരുടെ മടക്കം. ആകെ 89 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുണ്ടായിരുന്നത്.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...