വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റ രണ്ടാംദിനം ഇന്ത്യ മികച്ച സ്കോറിലേക്ക്.87 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന നിലയിലാണ് ആതിഥേയർ.138 റൺസിന്റെ ലീസായി.60 റൺസുമായി ധ്രുവ് ജുറേലും 32 റൺസോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. കെ.എൽ. രാഹുൽ 190 പന്തുകൾ നേരിട്ട് സെഞ്ചുറി (100) നേടി. 12 ഫോറുകൾ നിറഞ്ഞതാണ് ഇന്നിങ്സ്. ടെസ്റ്റിലെ രാഹുലിൻ്റെ പതിനൊന്നാമത്തെ സെഞ്ചുറിയാണിത്.

