2025ലെ ഏറ്റവും കരുത്തരായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ്. ഇന്ത്യ 12-ാം സ്ഥാനത്ത്. നേതൃത്വം, സാമ്ബത്തിക സ്വാധീനം, രാഷ്ട്രീയ ശക്തി, അന്താരാഷ്ട്ര സഖ്യങ്ങള്‍, സൈനിക ശക്തി എന്നിവയുള്‍പ്പെടെ നിരവധി നിർണായക ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.30.34 ട്രില്യണ്‍ ഡോളർ ജിഡിപിയും 34.5 കോടി ജനസംഖ്യയുമുള്ള യുഎസ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 19.53 ട്രില്യണ്‍ ഡോളർ ജിഡിപിയും 1.419 ബില്യണ്‍ ജനസംഖ്യയുമുള്ള ചൈനയാണ് രണ്ടാമത്തെ ഏറ്റവും ശക്തമായ രാജ്യം. 2.2 ട്രില്യണ്‍ ഡോളർ ജിഡിപിയും 84 ദശലക്ഷം ജനസംഖ്യയുമുള്ള പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 3.73 ട്രില്യണ്‍ ഡോളർ ജിഡിപിയും 69 ദശലക്ഷം ജനസംഖ്യയുമുള്ള യുണൈറ്റഡ് കിംഗ്ഡം (ബ്രിട്ടൻ) ഈ വർഷം പട്ടികയില്‍ നാലാം സ്ഥാനത്താണ്. 4.92 ട്രില്യണ്‍ ഡോളർ സമ്ബദ്‌വ്യവസ്ഥയും 8.54 കോടി ജനസംഖ്യയുമുള്ള ജർമ്മനി അഞ്ചാമതും 1.95 ട്രില്യണ്‍ ഡോളർ ജിഡിപിയും 5.17 കോടി ജനസംഖ്യയുമുള്ള ദക്ഷിണ കൊറിയ പട്ടികയില്‍ ആറാം സ്ഥാനത്തുമാണ്.
3.28 ട്രില്യണ്‍ ഡോളർ ജിഡിപിയും 6.65 കോടി ജനസംഖ്യയുമുള്ള ഫ്രാൻസ് ഏഴാമതും 4.39 ട്രില്യണ്‍ ഡോളർ ജിഡിപിയും 12.37 ദശലക്ഷം ജനസംഖ്യയുമുള്ള ജപ്പാൻ എട്ടാമതുമാണ്. 1.14 ട്രില്യണ്‍ ഡോളർ ജിഡിപിയും 3.39 കോടി ജനസംഖ്യയുമുള്ള സൗദി അറേബ്യ ഒമ്ബതാം സ്ഥാനത്തെത്തി. ഈ വർഷം പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇസ്രായേല്‍. 550.91 ബില്യണ്‍ ഡോളറിന്റെ ജിഡിപിയും 93.8 ലക്ഷം ജനസംഖ്യയുമുള്ള രാജ്യമാണ് ഇസ്രായേല്‍. പട്ടികയില്‍ 12-ാമതാണ് ഇന്ത്യയുടെ സ്ഥാനം. 3.55 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ ജിഡിപി. ജനസംഖ്യയാകട്ടെ 1.43 ബില്യണും.