ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ഗംഭീര ജയം

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ഗംഭീര ജയം.101 റണ്‍സിനാണ് ഇന്ത്യ എതിരാളികളെ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74 റണ്‍സിന് പുറത്തായി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരന്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 28 പന്തില്‍ പുറത്താകാതെ 59 റണ്‍സെടുത്ത ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം. നാല് സിക്‌സും ആറ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിംഗ്‌സ്.തിലക് വർമ (32 പന്തില്‍ 26), അക്ഷർ പട്ടേല്‍ (21 പന്തില്‍ 23), അഭിഷേക് ശർമ (12 പന്തില്‍ 17) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറർമാർ. തുടക്കത്തില്‍ പതറിയ ഇന്ത്യ അവസാന ഓവറുകളിലാണ് റണ്‍സ് വാരിക്കൂട്ടിയത്.ഇന്ത്യക്കു വേണ്ടി അർഷ്്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവർത്തി, അക്ഷർ പട്ടേല്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ ഓരോ വിക്കറ്റെടുത്തു.പരുക്കില്‍ നിന്ന് മുക്തനായ ശുഭ്മൻ ഗില്ലിനെയും ഹാർദിക് പാണ്ഡ്യയെയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സഞ്ജു സാംസണെ പുറത്തിരുത്തി. സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് വിക്കറ്റ് കാത്തത്.

Leave a Reply

spot_img

Related articles

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...