ഗാബ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 275 റൺസ് വിജയലക്ഷ്യം. ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 89 ന് ഏഴ് എന്ന നിലയിൽ ഡിക്ളയർ ചെയ്തതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം 275 ആയത്.ടെസ്റ്റിൻ്റെ അവസാന ദിനമായ ഇന്ന് ഇനി 54 ഓവർ കൂടിയാണ് അവശേഷിക്കുന്നത്.നേരത്തേ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 260 റൺസിൽ അവസാനിച്ചിരുന്നു. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ബുംമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി