ഗ്രാമി അവാർഡിൽ തിളങ്ങി ഭാരതം

ലോക സം​ഗീത രം​ഗത്തെ ഏറ്റവും ജനപ്രിയ പുരസ്കാരമായ ​ഗ്രാമി അവാർഡിൽ തിളങ്ങി ഭാരതം.മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ബാൻഡായ ശക്തി.‘ദിസ് മെമന്റ്’ എന്ന ആൽബമാണ് പുരസ്കാരം സ്വന്തമാക്കിയത്.ഗിറ്റാറിസ്റ്റ് ജോൺ മക്ലാഫ്ലിൻ, ഗായകൻ ശങ്കർ മഹാദേവൻ, താളവാദ്യ വിദഗ്ധൻ വി സെൽവഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലൻ എന്നിവർ ചേർന്നാണ് ദിസ് മൊമന്റ് യാഥാർത്ഥ്യമാക്കിയത്.പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സം​ഗീത ലോകത്തെ നിരവധി പേരാണ് അഭിനന്ദനം അറിയിക്കുന്നത്.

ഇന്ത്യ എല്ലാ ദിശയിലും തിളങ്ങുന്നുവെന്നാണ് സം​ഗീത സംവിധായകനും ​ഗ്രാമി ജേതാവുമായ റിക്കി കെജ് പറഞ്ഞത്.ബാൻഡിലൂടെ ശങ്കർ മഹാദേവൻ, സെൽവഗണേഷ് വിനായക്രം, ഗണേഷ് രാജഗോപാലൻ, ഉസ്താദ് സക്കീർ ഹുസൈൻ എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് അവാർഡ് ലഭിച്ചുവെന്നും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....