ഇന്ത്യ പാകിസ്താനിൽ കളിക്കില്ല, പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാൻ എത്തില്ല

ഇന്ത്യ പാകിസ്താനിൽ കളിക്കില്ല. സ്ഥിരീകരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങൾ ഹൈബ്രിഡ് മാതൃകയിൽ നടത്തും. ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്താന് പുറത്തുവച്ച് നടത്തും. പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാൻ എത്തില്ല. ഹൈബ്രിഡ് മാതൃക 2027 വരെ തുടരാൻ തീരുമാനം.ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി നടക്കുമെന്നും ഐസിസിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 2027 വരെയുള്ള ഒരു ടൂർണമെന്റിനായും പാകിസ്താൻ ഇന്ത്യൻ മണ്ണിലുമെത്തില്ല. പോയ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലടക്കം പാകിസ്താൻ പങ്കെടുത്തിരുന്നു. 2025ൽ ഇന്ത്യയിൽ നടക്കുന്ന വനിത ട്വന്റി 20 ലോകകപ്പും 2026ൽ നടക്കുന്ന ട്വന്റി 20 ലോകകപ്പും ഇതോടെ ഹൈബ്രിഡ് മോഡലിലേക്ക് മാറും.

Leave a Reply

spot_img

Related articles

ശലഭം പൂജയും സ്വിച്ച് ഓണും നടന്നു

ഷൂട്ടിംഗ് തീരും വരെ ലഹരിയും മദ്യപാനവും ഉപയോഗിക്കില്ലെന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് സിനിമ പ്രവർത്തകർക്ക് മാതൃകയായി ശലഭം എന്ന സിനിമ യുടെ പൂജയും സ്വിച്ച്...

‘മുനമ്പത്തെ ജനങ്ങളെ വഴിയിൽ തള്ളണമെന്നല്ല, സർക്കാർ സംരക്ഷിക്കും’: വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് ബില്ല് പറഞ്ഞു ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ഹൈക്കോടതിയുടെ പരിധിയിലുള്ള കേസിൽ മുസ്‌ലിം...

വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടും; കൂടുതൽ പ്രതിപക്ഷ പാർട്ടികൾ സുപ്രിം കോടതിയിലേക്ക്

പാർലമെന്റിൽ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടാൻ ഒരുങ്ങി പ്രതിപക്ഷം. കോൺഗ്രസും എ.ഐ.എം.ഐ.എമ്മും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കൂടുതൽ പ്രതിപക്ഷ പാർട്ടികളും...

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്....