ഡൽഹി ടെസ്റ്റിലും ഇന്ത്യക്ക് വിജയം. വിൻഡീസിനെതിരെ 2-ാം ടെസ്റ്റിലും ഇന്ത്യക്ക് വിജയം.ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. കെ.എൽ. രാഹുൽ അർധസെഞ്ചുറിയോടെ തിളങ്ങി.അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. സ്കോർ: ഇന്ത്യ 518-5 ഡിക്ല., 124-3. വിൻഡീസ് 248, 390.

