ജീവിത ഗുണനിലവാരം. ഇന്ന് എല്ലാവരും പ്രധാനമായും നോക്കുന്ന ഘടകത്തിൽ ഒന്ന് തന്നെയാണ്.
എന്നാൽ, ഏറ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരം ഏത് എന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇനി അങ്ങനെ ഒരു ചിന്ത ആകാം.
കേരളത്തിലെ ഒരു നഗരം ഇടം പിടിച്ചിട്ടുണ്ട്. തൃശൂർ ആണ് ഇന്ത്യയെ തന്നെ ഞെട്ടിച്ച് പട്ടികയിലിടം നേടിയിരിക്കുന്നത്.
ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റി ഇൻഡക്‌സ് പ്രകാരം ജീവിത ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയിൽ ആഗോളതലത്തിൽ 757ആം സ്ഥാനത്താണ് തൃശൂരുള്ളത്.
കൊച്ചിയുടെ സ്ഥാനം 765 ആണ്. മുംബൈ 915-ാം സ്ഥാനത്തും ദേശീയ തലസ്ഥാനം 838-ാം സ്ഥാനത്തുമാണ് ഉള്ളത്.
പട്ടികയിൽ ഐടി ഹബ്ബായ ബെംഗളൂരുവിന്റെ സ്ഥാനം 847 ആണ് ഹൈദരാബാദ് 882-ഉം. ഏറ്റവും താഴ്ന്ന സ്ഥാനത്തുള്ളത് ഉത്തർപ്രദേശിലെ സഹറൻപൂരാണ്.
966-ാം സ്ഥാനത്താണ് സഹറൻപൂർ ഇടം പിടിച്ചത്. ലോകമെമ്പാടുമുള്ള 1000 നഗരങ്ങളെ താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കിയത്.
കേരളത്തിലെ ഈ ഒരു നഗരം നമുക്ക് എന്നും അഭിമാനം തന്നെയാണ്.