ഇന്ത്യൻ നർത്തകി ഡോ. ഉമ റെലെയ്ക്ക് മഹാരാഷ്ട്ര ഗൗരവ് അവാർഡ്

മുംബൈയിലെ നളന്ദ നൃത്യ കലാ മഹാവിദ്യാലയത്തിലെ പ്രിൻസിപ്പൽ ഡോ. ഉമാ റെലെയ്ക്ക് മഹാരാഷ്ട്ര ഗൗരവ് അവാർഡ് ലഭിച്ചു.

ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്, പ്രത്യേകിച്ച് ഭരതനാട്യത്തിന് അവർ നൽകിയ അമൂല്യമായ സംഭാവനകളെ മാനിച്ച് മഹാരാഷ്ട്ര വ്യവസായ മന്ത്രി ഉദയ് സാവന്തും മന്ത്രി ദീപക് വസന്ത് കേസാർക്കറും ചേർന്നാണ് ഈ ബഹുമതി അവർക്ക് സമ്മാനിച്ചത്.

അർപ്പണബോധവും മികവും അചഞ്ചലമായ അഭിനിവേശവും കൊണ്ട് ശ്രദ്ധേയമാണ് നൃത്തലോകത്തെ ഡോ. ഉമാ റെലെയുടെ യാത്ര.

സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിഎ പൂർത്തിയാക്കിയ ശേഷം ഭരതനാട്യത്തോടുള്ള ഇഷ്ടം അവരെ നളന്ദ നൃത്യ കലാ മഹാവിദ്യാലയത്തിലെത്തിച്ചു.

നൃത്തത്തിൽ അവർ ബിരുദാനന്തര ബിരുദം എടുത്തു.

001-ൽ, ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ നായികമാർ എന്ന വിഷയത്തിൽ തൻ്റെ ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കി.

പ്രഗത്ഭയായ അവതാരകയും സൈദ്ധാന്തിക ഗുരുവുമാണ് ഡോ. ഉമാ റെലെ.

ദോഹ, മൗറീഷ്യസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വർക്ക്ഷോപ്പുകൾ നടത്തിയിട്ടുണ്ട്.

അവർക്ക് ഇന്ത്യയിലും വിദേശത്തുമായി എണ്ണമറ്റ വിദ്യാർത്ഥികൾ ശിഷ്യരായിട്ടുണ്ട്.

ഖജുരാഹോ ഡാൻസ് ഫെസ്റ്റിവൽ, രാജ്ഗിർ മഹോത്സവ് തുടങ്ങിയ പ്രശസ്തമായ പ്ലാറ്റ്‌ഫോമുകളിൽ ട്രൂപ്പിനൊപ്പം അവർ പ്രകടനങ്ങൾ നടത്തി.

നിരവധി പ്രശസ്തമായ നൃത്തനാടകങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര ഗൗരവ് അവാർഡ് ഡോ. ഉമാ റെലെയുടെ ശ്രദ്ധേയമായ നേട്ടങ്ങൾ, അഗാധമായ അറിവ്, ഇന്ത്യൻ ക്ലാസിക്കൽ നൃത്ത പൈതൃകത്തിൻ്റെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള അശ്രാന്തമായ സമർപ്പണം എന്നിവയ്ക്കുള്ള അംഗീകാരമാണ്.

Leave a Reply

spot_img

Related articles

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം

വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം.ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച...

ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴ

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി...

ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്....

പ്രധാനമന്ത്രിയുമായി നേരിട്ട് വികസിത് ഭാരത് ആശയങ്ങൾ പങ്കുവെക്കാൻ യുവാക്കൾക്ക് അവസരം

നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി ന്യൂഡൽ ഹിയിലെ ഭാരത് മണ്ഡപത്തിൽ നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻറെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും...