യു.എസില്‍ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്.

മാർച്ച്‌ 11നായിരുന്നു സംഭവം.

അഭിജിത്തിന്റെ മരണത്തോടെ സമീപകാലത്ത് യു.എസില്‍ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം ഒമ്ബതായി.

ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു അഭിജിത്ത്.

കാട്ടില്‍ കാറിലാണ് അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ഗുണ്ടൂര്‍ സ്വദേശികളായ പരുചുരി ചക്രധര്‍- ശ്രീലക്ഷ്മി ദമ്ബതികളുടെ ഏകമകനാണ് കൊല്ലപ്പെട്ട അഭിജിത്ത്.

കഴിഞ്ഞ വര്‍ഷമാണ് അഭിജിത്ത് ബോസ്റ്റണ്‍ സര്‍വകലാശാലയിലെത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം.

ക്ലാസ് കഴിഞ്ഞ് തിരികെയെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് പൊലീസില്‍ വിവരമറിയിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ കാട്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Leave a Reply

spot_img

Related articles

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...

മ്യാൻമർ ഭൂകമ്പം; മരണം 2000 കടന്നു

മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി. 3900 പേർ പരിക്കേറ്റ് ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. റെയില്‍വേ, വിമാന സര്‍വീസുകള്‍ ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല....

സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും

സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും.ഫ്ലോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും...

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു. ഫാല്‍ക്കണ്‍-9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍...