ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ കിരീടപോരാട്ടമിന്ന്. മുംബൈ സിറ്റിയെ മോഹൻ ബഗാൻ നേരിടും
ഇന്ന് രാത്രി 7.30-നാണ് കിക്കോഫ്.
ഐ.എസ്.എലില്‍ രണ്ടാം കിരീടമോഹവുമായാണ് മോഹൻ ബഗാൻ ഇറങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ എ.ടി.കെ. മോഹൻ ബഗാൻ എന്നപേരില്‍ അവർ കിരീടം നേടി.
ഇത്തവണ മോഹൻബഗാൻ സൂപ്പർ ജയന്റ്സ് ആയാണ് വരവ്.
അതിനുമുമ്ബ് എ.ടി.കെ. എന്ന പേരില്‍ ക്ലബ്ബ് മൂന്നുകിരീടം നേടി.
ഇത്തവണ ലീഗ് ഷീല്‍ഡും നേടിയതിനാല്‍ ക്ലബ്ബ് ഇരട്ടിമധുരം കൊതിക്കുന്നു.
2021-ല്‍ മുംബൈ കിരീടവും ഷീല്‍ഡും ഒരുമിച്ച് നേടിയിട്ടുണ്ട്. അതേ നേട്ടമാണ് ബഗാന്റേയും ലക്ഷ്യം.
മുംബൈ സിറ്റിയുടെയും ലക്ഷ്യം രണ്ടാം കിരീടമാണ്.
2021-ല്‍ ടീം ആദ്യമായി ചാമ്ബ്യരായി. ഇത്തവണ ഷീല്‍ഡ് തട്ടിയെടുത്ത ബഗാനോട് പകരംവീട്ടാനുണ്ട്.