കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്, ജർമ്മൻ ഗവണ്മെന്റ് സ്ഥാപനമായ DeFa യും ടെൽക് പരീക്ഷ ദാതാക്കളുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ സർക്കാർ അധീനതയിലുള്ള ടെൽക് ജർമ്മൻ ഭാഷ പരീക്ഷാ കേന്ദ്രം 2024 ഡിസംബർ 9 തിങ്കളാഴ്ച അങ്കമാലിയിലെ ഇൻകെൽ പാർക്കിൽ ആരംഭിക്കും. ബഹുമാനപ്പെട്ട തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി അവർകൾ ഡിസംബർ 9 രാവിലെ 11 മണിക്ക് ഉദ്‌ഘാടനം നിർവഹിക്കും
. ശ്രീ റോജി എം ജോൺ MLA അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഒഡെപെക് ചെയർമാൻ ശ്രീ . അഡ്വ.K .P അനിൽകുമാർ , ജർമ്മൻ കോൺസുൽ ജനറൽ മിസ്റ്റർ അഷിം ബുകാട് ,DeFa എക്സിക്യൂട്ടീവ് ഡയറക്ടർ മിസ്റ്റർ തോർസ്റ്റൺ കീഫർ, ടെൽക് ബിസിനസ് ഡെവലപ്മെന്റ് മാനേജർ Ms .രേണുക പഞ്ചപോർ , തൊഴിൽ വകുപ്പ് സെക്രട്ടറി Dr കെ വാസുകി IAS ,ഹോണററി കോൺസുൽ ഓഫ് ജർമ്മനി Dr സയ്ദ് ഇബ്രാഹിം ,GmbH ഇന്റഗ്രേഷൻ മാനേജർ മിസ്റ്റർ ഫിലിപ്പ് ഗെക്സ്റ്റെർ , DeFa ലീഗൽ ഓഫീസർ മിസ്.അന്യ വീസെന് ,അങ്കമാലി വാർഡ് കൗൺസിലർ ശ്രീമതി അജിത ഷിജോ ,ഒഡെപെക് മാനേജിങ് ഡയറക്ടർ ശ്രീ. അനൂപ് കെ എ എന്നിവർ പങ്കെടുക്കും.
ടെൽക് B 1 ലെവൽ പരീക്ഷ ഡിസംബർ 11 നും B 2 ലെവൽ പരീക്ഷകൾ ഡിസംബർ 12 ,13 ,14 തീയതികളിലും നടക്കും.ജർമ്മനി യിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ധാരാളം ഉദ്യോഗാർത്ഥികൾക്ക് ഈ എക്സാം സെന്റർ പ്രയോജനപ്രദമാകും