ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ദില്ലി- വാരാണസി വിമാനത്തിന് ബോംബ് ഭീഷണി. ഇന്‍ഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. സംഭവത്തെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി.

ഇന്‍ഡിഗോ 6E2211 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ദില്ലി വിമാനത്താവളത്തില്‍ ലഭിച്ച സന്ദേശം.

തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

തിങ്കളാഴ്ച മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടല്‍, ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു.

രണ്ടിടത്തും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

എന്തായാലും, വിമാനത്താവള അധികൃതര്‍ വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പരിശോധനയക്ക് ശേഷം അറിയിച്ചു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...