ഇന്ദ്രജിത്ത്-പൂർണ്ണിമ വിവാഹ ഫോട്ടോ

ഇന്ദ്രജിത്തും പൂർണ്ണിമയും ഭാര്യാ ഭർത്താക്കന്മാരായി അഭിനയിക്കുന്നു?

കലാരംഗത്ത് ഭാര്യാ ഭർത്താക്കന്മാർ ഒന്നിച്ചു പ്രവർത്തിക്കുക സ്വഭാവികം.
ചിലർ അഭിനയരംഗത്ത്, ചിലർ സാങ്കേതികരംഗത്ത്, ഒക്കെ ഉണ്ടാകാം.
ചലച്ചിത്ര രംഗത്ത്, അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണ്ണിമയും.
പൂർണ്ണിമ ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും മാറി നിന്നിരുന്നു.

അപ്പോഴും അവതാരികയായും, ടി.വി. പ്രോഗ്രാമുകളിലുമൊക്കെയായി ഏറെ സജീവമായിത്തന്നെ തൻ്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.

പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ പൂർണ്ണിമ അഭിനയരംഗത്ത് വീണ്ടും സജീവമായി.

എന്നാൽ ഇതവരും ഒന്നിച്ചഭിനയിച്ചിരുന്നില്ല
ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നു എന്ന ധ്വനി ജനിപ്പിക്കു മാറ് ഇരുവരുടേയും ഒന്നിച്ചുള്ള ഒരു വിവാഹ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ഒരു ഡാർക്ക് റൂം അതിൻ്റെ ഭിത്തിയിൽ ഇന്ദ്രജിത്തിൻ്റേയും പൂർണ്ണിമയുടേയും വിവാഹ ഫോട്ടോ തൂങ്ങിക്കിടക്കുന്നു.
ഷാനവാസ്.കെ.ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു – മുറി എന്ന ചിത്രത്തിലാണ് ഇരുവരുടേയും വിവാഹ ഫോട്ടോ ഇപ്പോൾ വൈറലായിരിക്കുന്നത്.
: പൂർണ്ണിമ ഈ ചിത്രത്തിൽ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാർത്ത നേരത്തേ പുറത്തുവിട്ടിരുന്നതാണ്. ഇപ്പോൾ ഈ വിവാഹ ഫോട്ടോ പുറത്തുവിട്ടതിലൂടെ ഇന്ദ്രജിത്തും ഈ ചിത്രത്തിൽ അഭിനയിക്കന്നുണ്ടോയെന്ന ചോദ്യം ശക്തമായി ഉയരുന്നു.എന്നാൽ വാർത്തകളിലൊന്നിലും ഇന്ദ്രജിത്തിൻ്റെ പേരും നൽകിയിട്ടില്ല. ഒരു സസ്പെൻസായി ഈ വാർത്ത വച്ചിരിക്കുകയാണോയെന്നതാണ് സംശയം. ?
ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷമ്മിതിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, .ജനാർദ്ദനൻ, ഗണപതി, സ്വത്തിടസ്പ്രഭു മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ പ്രഭാകരൻ ,ഉണ്ണിരാജാ ഹരിശങ്കർ, രാജീവ്.വി.തോമസ്, ലിബിൻ ഗോപിനാഥ്, ദേവരാജൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രഘുനാഥ് പലേരിയുടേതാണ് തിരക്കഥ
ഗാനങ്ങൾ – അൻവർ അലി – അങ്കിത് മേനോൻ – വർക്കി .
ഛായാഗ്രഹണം – എൽദോസ് ജോർജ്.
എഡിറ്റിംഗ് – മനോജ്.സി.എസ്.
കലാസംവിധാനം -അരുൺ ജോസ്.
എക്സിക്കാട്ടീവ് പ്രൊഡ്യൂസർ – ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്.
സപ്തത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ ഓ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, സമീർ ചെമ്പയിൽ, പി.എസ്.പ്രേമാനന്ദൻ ,മധു പള്ളിയാന എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സപ്തത രംഗ് പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു,...

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...