ഇന്ദുചൂഡന്റെ പക്ഷികള്‍ ഫോട്ടോ പ്രദര്‍ശനം 

ഇന്ദുചൂഡന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ദുചൂഡന്റെ പക്ഷികള്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. 

കേരളത്തിലെ പക്ഷികളെക്കുറിച്ച്  പഠിച്ച് ആധികാരികമായ പുസ്തകം രചിച്ച വ്യക്തിയാണ് ഇന്ദുചൂഡനെന്നും 267 പക്ഷികളെ അദ്ദേഹം ഡോക്യുമെന്റ് ചെയ്തതായും പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയനന്ദന്‍ പറഞ്ഞു.

പി.കെ. ഉത്തമന്‍ എഴുതിയ പ്രകൃത്യുപാസന ഇന്ദുചൂഡന്റെ പക്ഷിജീവിതം എന്ന പുസ്തകം റിട്ട. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. എന്‍. ഉണ്ണികൃഷ്ണന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന് നല്‍കി പ്രകാശനം ചെയ്തു. 

267 തരം പക്ഷികളുടെ മുന്നൂറില്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.

മാര്‍ച്ച് 14 വരെയാണ് പ്രദര്‍ശനം.

പരിപാടിയുടെ ഭാഗമായി 13 ന് വൈകിട്ട് അഞ്ചിന് ഗവ.വിക്ടോറിയ കോളെജ് സെമിനാര്‍ ഹാളില്‍ കെ. ജയറാം അനുസ്മരണം, കേരളത്തിലെ പക്ഷികള്‍ സ്ലൈഡ് പ്രദര്‍ശനം എന്നിവ നടക്കും. 

പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, വിക്ടോറിയ കോളേജ് ബോട്ടണി വിഭാഗം ബേര്‍ഡ്‌സ് ക്ലബ്ബ്, കേരള നാച്ചുറല്‍ ഹിറ്ററി സൊസൈറ്റി തിരുവനന്തപുരം, വാര്‍ബ്ലേഴ്‌സ് ആന്‍ഡ് വേഡേഴ്സ് തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഇന്ദുചൂഡന്‍ ജന്മശതാബ്ദി ആഘോഷങ്ങൾ നടക്കുന്നത്.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...