യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ വൈകാതെ ആരംഭിക്കും.
ഇന്ത്യന്‍ എംബസി നിയോഗിച്ച യെമനിലെ അഭിഭാഷകന്റെ നേതൃത്വത്തിലാകും ചര്‍ച്ച.
പ്രാരംഭ ചര്‍ച്ചയ്ക്ക് മുന്‍പ് 35 ലക്ഷം രൂപ യെമന്‍ സര്‍ക്കാരില്‍ അടയ്ക്കണം.
തുക യെമന്‍ ഭരണകൂടത്തിന് നല്‍കിയാല്‍ പ്രാരംഭ ചര്‍ച്ചയ്ക്ക് അനുമതി നേടാം.
ഇതിനുള്ള പണം സമാഹരിക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധനത്തിലുള്ള ചര്‍ച്ച യെമന്‍ ഭരണകൂടത്തിന്റെ അനുമതി ലഭിച്ച ശേഷമാകും നടക്കുക.