അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് തിരുവനന്തപുരത്ത്

നിർമ്മിത ബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസ രംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവിന്റെ രണ്ടാം എഡിഷൻ ഡിസംബർ 8, 9, 10 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും  അനുബന്ധ വേദികളിലുമായി നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ എച്ച് ആർ ഡിയാണ് അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യസ മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിർമിതബുദ്ധിയും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയും എന്ന വിഷയം ആഴത്തിൽ ചർച്ച ചെയ്യുന്ന കോൺക്ലേവിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദഗ്ധരും നയരൂപീകരണത്തിനു ചുക്കാൻ പിടിക്കുന്നവരും സർക്കാരിലെയും സ്വകാര്യമേഖലകളിലെയും ഉന്നതോദ്യോഗസ്ഥരും ഒത്തുചേരും. നിർമിതബുദ്ധിയുടെ ശക്തിയും വിവിധ മേഖലകളിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ഇതുമായി ബന്ധപ്പെട്ട് രൂപപ്പെടാവുന്ന നിർണായക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും കോൺക്ലേവ് ചർച്ച ചെയ്യും. വിവിധ ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി, വിദേശ സർവകലാശാലകൾ അടക്കമുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബഹുരാഷ്ട്ര കമ്പനികൾ എന്നിവയിൽ നിന്നെല്ലാമുള്ള സാങ്കേതിക വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

വിദ്യാഭ്യാസ രംഗത്തും തൊഴിലിടങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്താവുന്ന സ്വാധീനം, തുറന്നുതരുന്ന സാധ്യതകൾ എന്നിവയും ചർച്ചയാവും. അന്താരാഷ്ട്ര ഏജൻസിയായ ഐഇഇഇ യുടെ ആഭിമുഖ്യത്തിലുള്ള വട്ടമേശ ചർച്ചകൾ, എ.ഐ അന്താരാഷ്ട്ര കോൺഫറൻസ്, എ ഐ ഹാക്കത്തോൺ, വിദ്യാർഥികൾക്കുള്ള എ.ഐ ക്വിസുകൾ, എ.ഐ റോബോട്ടിക് എക്സിബിഷനുകൾ എന്നിവയും അനുബന്ധമായി നടക്കും.നിർമിതബുദ്ധിയും നീതിന്യായ വ്യവസ്ഥിതിയും, നിർമിതബുദ്ധിയും മാധ്യമങ്ങളും, നിർമിതബുദ്ധിയും നിയമനിർമാണവും, നിർമിതബുദ്ധിയും യുവജന ശാക്തീകരണവും, നിർമിതബുദ്ധിയും ആരോഗ്യ പരിപാലനവും, നിർമിത ബുദ്ധിയും വിദ്യാഭ്യാസവും കേരള സാഹചര്യത്തിൽ, നിർമിത ബുദ്ധിയും സിനിമയും എന്നീ വിഷയങ്ങളിൽ വിവിധ സെഷനുകൾ നടക്കും. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമടക്കം പ്രവേശനം സൗജന്യമായിരിക്കും. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കുന്ന എക്സിബിഷൻ സ്റ്റാളുകൾ, കല-സാംസ്കാരിക പരിപാടികൾ, ഫുഡ് കോർട്ട് എന്നിവയും കോൺക്ലേവിന്റെ ഭാഗമായി ഒരുക്കും.കോൺക്ലേവുമായി ബന്ധപ്പെട്ട വിവരങ്ങൾ https://icgaife2.ihrd.ac.in ൽ ലഭിക്കും. https://icgaife2.ihrd.ac.in/index.php/registration എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Leave a Reply

spot_img

Related articles

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...

ഗണേഷ് കുമാർ രാജിവയ്ക്കില്ല

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല. ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം.മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ...

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഭിന്നത

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയിൽ ഭിന്നത. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ്...