വർക്കലയിൽ പിടിയിലായ അന്താരാഷ്ട്ര കുറ്റവാളി അലക്‌സേജിനെ സിബിഐയ്ക്ക് കൈമാറി.ശതകോടികളുടെ ക്രിപ്‌റ്റോ തട്ടിപ്പ് നടത്തിയ രാജ്യാന്തര കുറ്റവാളി അലക്‌സേജിനെ സിബിഐയ്ക്ക് കൈമാറി. ഇന്റര്‍പോള്‍ നിര്‍ദ്ദേശപ്രകാരമാണ് കേരള പോലീസ് വര്‍ക്കലയില്‍ വെച്ച് ലിത്വാനിയന്‍ പൗരനായ അലക്‌സേജിനെ അറസ്റ്റ് ചെയ്തത്.വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടെ ചൊവ്വാഴ്ചയാണ് അലക്സേജിനെ വര്‍ക്കലയിലെ ഹോംസ്റ്റേയില്‍നിന്ന് പോലീസ് കണ്ടെത്തിയത്. പോലീസുകാരന് കൈക്കൂലി വാഗ്ദാനംചെയ്ത് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വര്‍ക്കല പോലീസ് സംഘം ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു.അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് അലക്സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം. ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകരില്‍ ഒരാളാണ് അലക്‌സേജ് ബെസിയോക്കോവ്. അലക്‌സേജിനൊപ്പം ഗാരന്റക്‌സിന്റെ സഹസ്ഥാപകരിലൊരാളായ അലക്‌സാണ്ടര്‍ മിറ സെര്‍ദ എന്ന റഷ്യന്‍ പൗരനെതിരേയും സമാന കുറ്റത്തിന് യു.എസ്. ഏജന്‍സികള്‍ കേസെടുത്തിരുന്നു.