രാജ്യാന്തര നാടകോത്സവത്തിന് (ഇറ്റ്ഫോക്) ഇന്നു തൃശൂരിൽ തുടക്കം.
മന്ത്രി സജി ചെറിയാൻ വൈകിട്ട് 5ന് പാലസ് ഗ്രൗണ്ടിലെ വേദിയിൽ ഉദ്ഘാടനം നിർവഹി ക്കും.
16 വരെ നടക്കുന്ന നാടകോത്സവത്തിലെ മുഖ്യാതിഥി തെന്നിന്ത്യൻ സിനിമാതാരവും തിയറ്റർ ആർട്ടിസ്‌റ്റുമായ രോഹിണിയാണ്. പോർച്ചുഗീസ് ഭാഷാ നാടകം അപത്രിദാസ് ഉദ്ഘാടന നാടകമായി ആക്‌ടർ മുരളി തിയറ്ററിൽ അരങ്ങേറും. പാനൽ ചർച്ചകളും ദേശീയ- രാജ്യാന്തര നാടക പ്രവർത്തകരുമായുള്ള മുഖാമുഖവും സംഗീതനിശകളും തിയറ്റർ ശിൽപശാലകളും നടക്കും.