ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവല്‍ 2025- വളണ്ടിയര്‍മാരെ ക്ഷണിച്ചു

എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിലേക്ക് വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു. താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. 2024ഡിസംബര്‍ മുതല്‍ 2025ഫെബ്രുവരി വരെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രീ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.ഇംഗ്ലീഷ്, മലയാളം ഭാഷ അറിയണം. മികച്ച ആശയ വിനിമയ ശേഷി അഭികാമ്യം. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.വളണ്ടിയര്‍മാര്‍ക്ക് എനര്‍ജി മാനേജ്മെന്റ് മേഖലയിലെ വിദഗ്ദര്‍ , വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവര്‍ പരിശീലനം നല്‍കും. പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ഇ എം സി ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. കേരളത്തിന്റെ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുമുള്ള മികച്ച അവസരമാണ് ഐ ഇ എഫ് കെ 2025 നല്‍കുന്നത്. താല്‍പ്പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ iefk.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയ ഗൂഗിള്‍ ഫോര്‍മാറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി 2024 ഡിസംബര്‍ 31-നകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. ഫോണ്‍: 0471 2594922, 9400068335 ഇമെയില്‍: emck@keralaenergy.gov.in, രജിസ്‌ടേഷന്‍ ലിങ്ക്- https://forms.gle/4j5LvuL17my51dreA

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...