കോട്ടയം: ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫർ, ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനത്തിനായി മാർച്ച് 20 നു ഇൻ്റർവ്യൂ നടത്താനിരുന്നതായിരുന്നു.
ഈ അഭിമുഖം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവെച്ചതായി സൂപ്രണ്ട് അറിയിച്ചു.
അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും മാറ്റി
നാഷണല്‍ ആയുഷ് മിഷന്‍ വിവിധ തസ്തികകളിലേക്ക് സംസ്ഥാന ജില്ലാ അടിസ്ഥാനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തി വെച്ചു.
പുതുക്കിയ തീയതികള്‍ www.nam.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍ : 04712474550.