ക്ലാസ് മുറിയുടെ പിവിസി സീലിങ് തകര്‍ന്നുവീണ സംഭവത്തിൽ അന്വേഷണം

കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുമ്ബോള്‍ ക്ലാസ് മുറിയുടെ പിവിസി സീലിങ് തകര്‍ന്നുവീണ സംഭവത്തിൽ അന്വേഷണം. ഇടുക്കി ബൈസണ്‍വാലി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ രാവിലെ 10ന് ആണു സംഭവം. നാലാം ക്ലാസിന്റെ സീലിങ്ങാണ് അടര്‍ന്നുവീണത്. ഈ സമയം ക്ലാസ് മുറിയില്‍ അധ്യാപകനും വിദ്യാര്‍ഥികളുമുണ്ടായിരുന്നു. ഭയന്നു പോയ കുട്ടികള്‍ പുറത്തേക്ക് ഓടുന്നതിനിടെ നാലു കുട്ടികള്‍ക്കു വാതില്‍പടിയില്‍ തലയിടിച്ചു നിസ്സാര പരുക്കേറ്റു.

ഒരു വര്‍ഷം മുന്‍പാണു 10 കോടി രൂപ മുടക്കി ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഹൈടെക് വിദ്യാലയമാക്കി കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ കെട്ടിടത്തിന്റെ സീലിങ്ങും പൂര്‍ത്തിയാക്കി. ഒരു വര്‍ഷം തികയും മുന്‍പേ സീലിങ് അടര്‍ന്നുവീണത് നിര്‍മാണത്തിലെ അപാകത മൂലമാണെന്ന് ആക്ഷേപമുണ്ട്. ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു

Leave a Reply

spot_img

Related articles

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...